അഭിമന്യു വധം: മുഖ്യപ്രതി ക്യാംമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവ് പിടിയില്‍

കൊച്ചി: അഭിമന്യു കൊലപാതകക്കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍. ക്യാംമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവ് മുഹമ്മദ് റിഫയാണ് പിടിയിലായത്. കണ്ണൂര്‍ സ്വദേശിയായ റിഫ കൊച്ചിയില്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയാണ്. അഭിമന്യുവിനെ ആക്രമിച്ച സംഘത്തെ വിളിച്ചുവരുത്തിയത് റിഫയാണ്. കേസില്‍ ഒരു പ്രതിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള സനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി സെന്‍ട്രല്‍ പോലീസാണ് സനീഷിനെ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതി മുഹമ്മദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചുവരെഴുത്തിനെ ചൊല്ലിയായിരുന്നു തര്‍ക്കമെന്ന് അഭിമന്യു വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. ഗോവയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് സൂചന. അഭിമന്യുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണ്. അതേസമയം നാല് പേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *