ദമസ്‌കസ്: തെക്കുപടിഞ്ഞാറന്‍ സിറിയയിലുണ്ടായ ഐഎസ് ചാവേര്‍ ആക്രമണത്തില്‍ 215പേര്‍ കൊല്ലപ്പെട്ടു. ദമസ്‌കസില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള സുവൈദ നഗരത്തിലെ തിരക്കേറിയ പച്ചക്കറി മാര്‍ക്കറ്റിലാണ് ചാവേര്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടകവസ്തുക്കളുമായി മോട്ടോര്‍സൈക്കിളില്‍ പാഞ്ഞെത്തിയ അക്രമി മാര്‍ക്കറ്റില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

വടക്കുകിഴക്കന്‍ സിറിയയിലെ ഗ്രാമങ്ങളിലും ഐ.എസ് ഭീകരരുടെ ആക്രമണങ്ങളുണ്ടായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനാ റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

2011 മുതല്‍ സിറിയയുടെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര സംഘര്‍ഷങ്ങളും ആക്രമണങ്ങളും നടന്നപ്പോഴും ഏറെക്കുറെ ശാന്തമായിരുന്നു സുവൈദ നഗരവും പ്രാന്തപ്രദേശങ്ങളും. എന്നാല്‍ ഐ.എസ് ആക്രമണങ്ങളില്‍ ഇപ്പോള്‍ സുവൈദ നിവാസികളും അശാന്തിയിലും ഭീതിയിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *