കൊച്ചി: പ്രമുഖ നോണ്‍ ബാങ്കിങ്ങ് ഫിനാന്‍സ് കമ്പനിയായ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ജൂണ്‍ 30ന് അവസാനിച്ച 20182019 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ 36% വളര്‍ച്ചനേടി. വരുമാനത്തില്‍ 23 ശതമാനം വളര്‍ച്ചയും കമ്പനി കൈവരിച്ചു.
സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 285 കോടിയാണ് കമ്പനി അറ്റാദായമായി നേടിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 210 കോടിയായിരുന്നു നേടിയത്.ഈ വര്‍ഷം 45 ശതമാനം വളര്‍ച്ചയോടെ 7015 കോടി രൂപയുടെ വിതരണമാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 4,863 കോടി രൂപയായിരുന്നു വിതരണം. 30 ശതമാനം വളര്‍ച്ചയോടെ 46,663 കോടിയുടെ ആസ്തി കമ്പനി കൈവരിച്ചു. മുന്‍ വര്‍ഷം 35,869 കോടിയായിരുന്നു കമ്പനിയുടെ ആസ്തി
