ചെന്നൈ: അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെയാണ് ഗവര്‍ണര്‍ ആശുപത്രിയിലെത്തി കരുണാനിധിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്.

രക്തസമ്മദര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആരോഗ്യപുരോഗതി വിലയിരുത്താന്‍ വിദഗ്ധ സംഘം എപ്പോഴും കൂടെയുണ്ടെന്നും കാവേരി ആശുപത്രി പുലര്‍ച്ചെ 2.30ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

മുന്‍ കേന്ദ്രമന്ത്രി എ. രാജയും ഇന്ന് രാവിലെ ആശുപത്രിയിലെത്തി കരുണാനിധിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. മക്കളായ സ്റ്റാലിന്‍, അഴഗിരി, കനിമൊഴി എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *