അഹമ്മദാബാദ്: നൂറ് കോടി സ്വത്തിന്റെ ഉടമയും വ്യവസായ സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചാവകാശിയുമായ 24കാരന്‍ സന്യാസത്തിലേക്ക്. അഹമ്മദാബാദ് സ്വദേശിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ മോക്ഷേഷ് സേത്താണ് തന്റെ ആകര്‍ഷകമായ ഔദ്യോഗിക ജീവിതത്തിനും സുഖലോലുപതയ്ക്കും വിരാമമിട്ട് വാനപ്രസ്ഥത്തിലേക്ക് തിരിഞ്ഞത്.

ഗാന്ധിനഗറില്‍ നടക്കുന്ന ചടങ്ങില്‍ മോക്ഷേഷ് ജൈന സന്യാസിയായി അവരോധിതനാകും. തുടര്‍ന്ന് കരുണാപ്രേംവിജയ് ജീ എന്ന പേരിലാകും ഇദ്ദേഹം അറിയപ്പെടുക. ഗുജറാത്തിലെ ദീസയിലെ പ്രശസ്തമായ അലുമിനിയം വ്യാപാരികളാണ് മോക്ഷേഷിന്റെ കുടുംബം. കമ്പനിയിലെ ഓപ്പറേഷന്‍സ്, അക്കൗണ്ടന്റ് മേധാവിയായിരുന്നു മോക്ഷേഷ്.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ പ്രശസ്‌ത വജ്രവ്യാപാരിയുടെ പന്ത്രണ്ടുകാരനായ മകന്‍ ജൈന സന്യാസം സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *