പുത്തൂര്‍: കൊല്ലം ജില്ലയിലെ പുത്തൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാരിക്കല്‍ പഞ്ചായത്തിലെ ഗുരുനാഥ മഹാദേവക്ഷേത്രത്തിനു സമീപത്തുള്ള പറമ്പിലാണ് മൃതദേഹം കണ്ടത്.

തെരുവുനായ്ക്കള്‍ വട്ടമിട്ടു നടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍!ന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടത്. കൈകാലുകള്‍ മുറിഞ്ഞുപോയ നിലയിലാണു മൃതദേഹം. അതിനാല്‍ ശിശുവിന്റെ ലിംഗം നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ല.

നാലുദിവസത്തെ പഴക്കം കണക്കാക്കുന്ന മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമികപരിശോധനയ്ക്കു ശേഷം അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *