കോഴിക്കോട്: പയ്യോളി നഗരസഭാ ഭരണം എല്‍ഡിഎഫിന്. എല്‍ഡിഎഫിലെ വിടി ഉഷ ചെയര്‍പേഴ്‌സണായും , കെവി ചന്ദ്രന്‍ വൈസ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു . ലോക് താന്ത്രിക് ജനതാദള്‍ എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് യുഡിഎഫ് ഭരിച്ചിരുന്ന പയ്യോളിയില്‍ ഭരണം മാറിയത് .
യുഡിഎഫ് ഭരിച്ചിരുന്ന പയ്യോളി നഗരസഭയില്‍ കഴിഞ്ഞ മാസം എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. 3 അംഗങ്ങളുള്ള ലോക് താന്ത്രിക് ജനതാദള്‍ എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.
ഇതേ തുടര്‍ന്നാണ് ചെയര്‍പേഴ്‌സണ്‍ , വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരം നടന്നത്. ചെയര്‍പേഴ്‌സണായി എല്‍ഡിഎഫിലെ വിടി ഉഷ തിരഞ്ഞെടുക്കപ്പെട്ടു. പതിനാറിനെതിരെ 20 വോട്ടുകള്‍ക്കായിരുന്നു ഉഷയുടെ ജയം.

