തിരുവനന്തപുരം: ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം മാറ്റിവെച്ച് ഇനിയൊരു വിട്ടുവീഴ്ചക്കില്ലെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. ഏപ്രില്‍ 24 മുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കാനാണ് തീരുമാനം.

നഴ്‌സുമാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഈ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *