പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്താൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. പാകിസ്താൻ പതാകയുള്ള കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശിക്കാൻ പാടില്ലെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. കൂടാതെ ഇന്ത്യൻ പതാകയുള്ള കപ്പലുകൾ പാകിസ്ഥാനിലെ തുറമുഖങ്ങളിലേക്കും പ്രവേശിക്കാൻ പാടില്ല.
പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിലും പാകിസ്ഥാൻ വഴി ഇന്ത്യ ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനും കേന്ദ്രം നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഭീകരാക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ രാജ്യത്തിൻ്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനം.

