തിരുവനന്തപുരത്ത് മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തികൊന്നു

തിരുനന്തപുരത്ത്: തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. അമ്പൂരിയിലാണ് സംഭവം. 29കാരനായ മനോജാണ് മരിച്ചത്. പിതാവ് വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കുടുംബപ്രശ്നങ്ങളെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മദ്യപിക്കുന്നതിനിടെ ഇരുവരും തർക്കമുണ്ടാവുകയും തുടർന്ന് വിജയനെ മകൻ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മനോജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *