ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന ബിസിനസ്സ് ബ്രാന്‍ഡായ അമൂലിന് വീണ്ടും ഒരു അംഗീകാരം കൂടി. ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐ.എ.എ.ഐ) ഈ വര്‍ഷത്തെ ‘മാര്‍ക്കറ്റര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരമാണ് അമൂലിന് ലഭിച്ചിരിക്കുന്നത്.

മുംബൈയില്‍ നടന്ന ചടങ്ങില്‍ ജിസിഎംഎം മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധി പുരസ്‌കാരം ഏറ്റുവാങ്ങി. ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ (ജി.സി.എം.എം.എഫ്) യുടെ ബ്രാന്‍ഡാണ് അമൂല്‍. പാലും പാലുല്‍പ്പന്നങ്ങളുമാണ് അമൂല്‍ ബ്രാന്‍ഡിലൂടെ ജി.സി.എം.എം വില്‍പ്പന നടത്തുന്നത്.

41,000 കോടി രൂപ വിപണി മൂല്യമുളള അമൂലിന് കീഴില്‍ 36 ലക്ഷം കര്‍ഷകരാണ് ഉള്ളത്. ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിട്ടുളള മാര്‍ക്കറ്റിങ് സ്ട്രാറ്റര്‍ജി പിന്‍തുടരുന്ന അമൂലിന്റെ എല്ലാക്കാലത്തുമുളള പരസ്യങ്ങളിലെ താരം അമൂല്‍ ബട്ടര്‍ ഗേളാണ്.

മാര്‍ക്കറ്റിംഗില്‍ ഏറ്റവും പ്രധാന ഘടകമായ മൂല്യ വര്‍ധിത സേവനങ്ങളെ ഇത്രമാത്രം പ്രസക്തമാക്കിക്കൊണ്ട് വിജയം നേടിയ മറ്റൊരു ബ്രാന്‍ഡില്ല. ഏകദേശം അറുപതിലധികം ഉത്പന്നങ്ങള്‍ അമൂല്‍ എന്ന പേരില്‍ തന്നെ അവര്‍ വിപണിയിലെത്തിക്കുന്നു. അമൂല്‍ ഉത്പന്നങ്ങള്‍ 27 രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *