തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ തെളിവില്ലെന്ന നിലപാട് ആവര്‍ത്തിച്ച് വിജിലന്‍സ്. കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ലെന്നും, പാലായില്‍ കെ.എം. മാണി കോഴ വാങ്ങുന്നതു കണ്ടെന്നു പറഞ്ഞ സാക്ഷിയുടെ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്താണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി പരിഗണിക്കുകയായിരുന്നു ഇന്ന്.

ആരോപണങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും , തെളിവില്ലാത്ത കേസ് എങ്ങനെ നിലനില്‍ക്കുമെന്നു അറിയില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. അഴിമതി ആരോപണത്തെ സാധൂകരിക്കുന്നതല്ല സാക്ഷിമൊഴികള്‍. പ്രധാന തെളിവായി ബിജുരമേശ് നല്‍കിയത് കൃത്രിമ സി.ഡി യാണെന്നും ശാസ്ത്രീയ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്നും വിജിലന്‍സ് അഭിഭാഷകന്‍ സി.സി.അഗസ്റ്റിന്‍ കോടതിയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്നും, മാണി കോഴ വാങ്ങിയതായി തെളിവുണ്ടെന്നും വി.എസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *