തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി പി.എസ് ശ്രീധരന്‍ പിള്ള ഇന്ന് ചുമതലയേല്‍ക്കും. ഒന്‍പതരക്ക് തിരുവനന്തപുരത്ത് എത്തിയ ശ്രീധരന്‍ പിള്ളയെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്ന് 11 മണിക്ക് തിരുവനന്തപുരത്തെ ഓഫിസിലാണ് അദ്ദേഹം ചുമതലയേല്‍ക്കുക.

കേരളത്തില്‍ എത്തി ചര്‍ച്ചകള്‍ നടത്തിയ കേന്ദ്ര നേതാക്കള്‍ പി എസ് ശ്രീധരന്‍ പിള്ള ഉള്‍പ്പടെ നാല് പേരുടെ അന്തിമ പട്ടിക അമിത് ഷായ്ക്ക് കൈമാറുകയായിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീധരന്‍ പിള്ള മത്സരിച്ചിരുന്നെങ്കിലും തോല്‍വി ഏറ്റുവാങ്ങിയിരുന്നു. കുമ്മനം രാജശേഖരന്റെ പിന്‍ഗാമിയായാണ് പി.എസ്. ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷനാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *