എയർ ബലൂണിൽ നിന്ന് പിടിവിട്ട് വീണ് ദാരുണാന്ത്യം; ഭയപ്പെടുത്തുന്ന വിഡിയോ

ആകാശത്തേക്ക് പറന്നുയരുന്ന ഹോട്ട് എയർ ബലൂണുകളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് മെക്സിക്കോയിലെ ബലൂൺ ഫെസ്റ്റിവലിൽ നിന്ന് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ ഒരാളുടെ ജീവൻ നഷ്ടമാവുന്നതിലേക്ക് ഇടവരുത്തിയ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇവിടെ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്.

ആകശത്ത് പറന്നുയർന്ന് നിൽക്കുന്ന ബലൂണിൽ തീപടർന്ന് അപകടം ഉണ്ടാവുകയായിരുന്നു. നാൽപ്പതുകാരനായ ലൂസിയോ എന്ന ആളാണ് ബലൂണിലെ കയറിൽ കുടുങ്ങിക്കിടന്ന് ഒടുവിൽ താഴേക്ക് വീണ് മരിച്ചത്. രണ്ട് പേരെ രക്ഷപെടാൻ ലൂസിയോ സഹായിച്ചിരുന്നു. എന്നാൽ അതിന് ശേഷം ലൂസിയോ കയറിൽ കുടുങ്ങിപ്പോവുകയായിരുന്നു.

ആകാശത്ത് ഉയർന്ന് നിൽക്കുന്ന ഹോട്ട് എയർ ബലൂണിൽ നിന്ന് താഴേക്കായി കയറിൽ തൂങ്ങിക്കിടക്കുകയും പിന്നാലെ താഴേക്ക് വീഴുകയും ചെയ്യുന്ന ലൂസിയോയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തീപടർന്ന ഹോട്ട് എയർ ബലൂണിൽ നിന്ന് രക്ഷപെട്ട രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ പ്രാദേശിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *