കൊടും ചൂട്: ദുബായിയില്‍ ഐസ്‌ക്രീ സൗജന്യമായി കഴിക്കാം

ദുബായ്: ഇനിയുള്ള രണ്ടാഴ്ച ദുബായില്‍ സൗജന്യമായി ഐസ്‌ക്രീം കഴിക്കാം. ചൂടില്‍ നിന്ന് രക്ഷപ്പെടാനായാണ് ഇത്. പാര്‍ക്കുകളിലും റിസോര്‍ട്ടുകളിലുമെല്ലാം 2000 ഐസ്‌ക്രീം വരെ സൗജന്യമായി നല്‍കും. ദുബായ്, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളിലാകും വരുന്ന രണ്ടാഴ്ചത്തേക്ക് സയജന്യമായി ഐസ്‌ക്രീം ലഭിക്കുക.

ഐസ്‌ക്രീം വിതരണം ചെയ്യുന്നതിനായി വാനുകളും ഒരുക്കിയിട്ടുണ്ട്. പാര്‍ക്കുകളിലും റോഡരികിലും മറ്റും വാനുകളില്‍ എത്തുന്ന സംഘം ഐസ്‌ക്രീം വിതരണം ചെയ്യും. ജൂലൈ 31മുതല്‍ വാന്‍ ഐസ്‌ക്രീം വിതരണം ആരംഭിച്ചിരുന്നു. അബുദാബിയില്‍ ഓഗസ്റ്റ് 7 മുതല്‍ 13 വരെയാണ് വാനില്‍ ഐസ്‌ക്രീം വിതരണം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *