ചെന്നൈ: കാവേരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി കണ്ടു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്റ്റാലിനുമായും കനിമൊഴിയുമായും സംസാരിച്ച അദ്ദേഹം കരുണാനിധി എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ചു. പോരാളിയാണ് അദ്ദേഹമെന്നും ഇപ്പോഴും അത് തുടരുകയാണ് ,വേഗം സുഖം പ്രാപിക്കട്ടെയെന്നും പിണറായി വിജയന്‍ പറഞ്ഞു.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ജൂലൈ 28നാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കൂടിയായ കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് വന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയിട്ടില്ല.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തമിഴ് സൂപ്പര്‍താരങ്ങളായ രജനീകാന്തും, സൂര്യയും അജിത്തുമെല്ലാം അദ്ദേഹത്തെ നേരത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *