ജാന്‍വി കപൂറും ഇഷാന്‍ ഘട്ടറും മുഖ്യകഥാപാത്രങ്ങളായ ഹിന്ദി ചിത്രം ധടക് ബോക്‌സ് ഓഫീസില്‍ 100 കോടി വിജയം സ്വന്തമാക്കി. മറാത്തി ചിത്രം സേറാത്തിന്റെ ഹിന്ദി റീമേക്കാണ് ധടക്. 8.71 കോടി കളക്ഷനാണ് ധടക് റിലീസ് ദിനത്തില്‍ തന്നെ സ്വന്തമാക്കിയത്. ഇപ്പോള്‍ ലോകമെമ്ബാടും 100 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ കരണ്‍ ജോഹര്‍ 100 കോടി വിജയ സന്തോഷത്തില്‍ ട്വിറ്ററില്‍ ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു.

ധര്‍മ പ്രൊഡക്ഷന്റെ ബാനറില്‍ കരണ്‍ ജോഹര്‍, സീ സ്റ്റുഡിയോസ്, ഹിരോറോ യാഷ് ജോഹര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *