സീരിയല്‍ താരം നയന ജോസന്‍ വിവാഹിതയായി; എതിര്‍പ്പുകളെ മറികടന്ന് പ്രണയ സാഫല്യം

ജനപ്രിയ സീരിയലുകളിലൂടെ പ്രശസ്തയായ നയന ജോസൽ വിവാഹിതയായി. ഡാൻസറും മോഡലുമായ ഗോകുൽ ആണ് വരൻ. ദീർഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരും. കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ളവരായതിനാൽ ഏറെ എതിർപ്പുകൾ മറികടക്കേണ്ടി വന്നിരുന്നുവെന്ന് മുൻപ് നയന വെളിപ്പെടുത്തിയിരുന്നു.

‘വ്യത്യസ്‌ത ജാതിയിൽ പെട്ടവരായതിനാൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഞങ്ങളുടെ സ്‌നേഹത്തിന് വേണ്ടി ഞങ്ങൾ ഒരുമിച്ചു പോരാടി. വളരെ പിന്തുണ നൽകുന്ന, കരുതലുള്ള, എന്റെ വ്യക്തിത്വത്തിന് ഇടം നൽകുന്ന, എന്റെ അഭിനിവേശത്തെയും കഴിവിനെയും പിന്തുണയ്ക്കുന്ന ഈ മനുഷ്യനെ ലഭിക്കാൻ ഞാൻ ഒരുപാട് കരഞ്ഞു. അവസാനമായി, ഞങ്ങൾ ഞങ്ങളുടെ ആഘോഷം ആരംഭിക്കാൻ പോകുന്നു,’ എന്നായിരുന്നു ഗോകുലുമായുള്ള വിവാഹനിശ്ചയസമയത്ത് നയന കുറിച്ചത്.

ബാലതാരമായി അഭിനയരംഗത്ത് എത്തിയ നടിയാണ് നയന. പിന്നീട് സീരിയലുകളിൽ അഭിനയിച്ചു. മികച്ച നർത്തകി കൂടിയായ നയന ഡാൻസ് റിയാലിറ്റി ഷോകളിലും താരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *