അധ്യാപക ഒഴിവ് (19-5-2025)
∙അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ജൂനിയർ വിഭാഗത്തിൽ മലയാളം, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 26 ന് രാവിലെ 10 ന്.
∙പെരിന്തൽമണ്ണ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പത്താംതരം തുല്യതാ ക്ലാസിലേക്ക് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. ഫോൺ: 8943214140.
∙കുന്നക്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്‌ടി ഹിസ്‌റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ തസ്‌തികകളിലേക്ക് താൽകാലിക അധ്യാപകരെ നിയമിക്കും. മുഖാമുഖം 21 ന് രാവിലെ 10.30.
∙ പൂക്കോട്ടുംപാടം ജിഎച്ച്എസ്എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, ഉറുദു, അറബിക്, ഹിന്ദി, ഫിസിക്കൽ സയൻസ്, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവിലേക്ക് അഭിമുഖം 21ന് 10ന്.
∙ തിരുവാലി ജിഎൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 22ന് 10.30ന്.

