കോഴിക്കോട് ബേപ്പുരിൽ ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; , മുറി പുറത്തുനിന്ന് പൂട്ടി

ഹാർബർ റോഡ് ജംക്‌ഷനിലെ ലോഡ്ജ് മുറിയിൽ കൊല്ലം സ്വദേശിയെ കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തി. സോളമൻ (58) എന്നയാളുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. വലപ്പണിക്കാരനാണ് സോളമൻ. കൊലപാതകമാണെന്നാണ് സംശയം. ബേപ്പൂർ പൊലീസ് അന്വേഷണം തുടങ്ങി. എസ്ഐമാരായ എം.കെ.ഷെനോജ് പ്രകാശ്, എം.രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

മറ്റൊരു ലോഡ്ജില്‍ താമസിച്ചിരുന്ന സോളമന്‍ ഇന്നലെ രാത്രിയാണ് ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ ലോഡ്ജ് മുറിയിൽ എത്തിയതെന്നാണ് വിവരം. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ രാത്രി തന്നെ അനീഷ് ലോഡ്ജില്‍നിന്നു പോയതായി ഉടമ പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *