കോഴിക്കോട് കടല്‍തീരത്തിനടുത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. കോഴിക്കോട് കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് തീപിടുത്തം ഉണ്ടായത്.
അതേസമയം 30 ജീവനക്കാർ കപ്പലിലുണ്ടായിരുന്നെന്നാണ് സൂചന. ഇതിൽ 18 ജീവനക്കാർ കടലിലേക്ക് ചാടി. ജീവനക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്. അതേസമയം കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചിട്ടുണ്ട്. വലിയ തീപിടിത്തമെന്ന് നേവി വൃത്തങ്ങൾ അറിയിച്ചു. തീ അണയ്ക്കാനുള്ള ആദ്യ ശ്രമങ്ങൾ വിജയിച്ചിട്ടില്ല.

