യുവ മോഡൽ അഞ്ജലി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; ഫോൺ പരിശോധിച്ച് പോലീസ്

യുവമോഡൽ അഞ്ജലി വർമോറയെ (23) മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള മോഡലാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.

അഞ്ജലി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പൊലീസ് അ‍ഞ്ജലിയുടെ ഫോൺ രേഖകൾ പരിശോധിക്കുന്നുണ്ട്. ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *