Kerala News Live Updates: പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷം, റിപ്പോർട്ട് തേടി ഡിവൈഎസ്‌പി

കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടറുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. പിന്നാലെ സംഭവത്തിൽ ഇൻസ്പെക്‌ടർ കെ പി അഭിലാഷിന് വീഴ്‌ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തിറക്കി.

സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വിഡിയോ വ്യാപകമായി പ്രചരിച്ചു.
ഹാപ്പി ബർത്ത് ഡെ ബോസ് എന്ന ടൈറ്റിലോടെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പിസി ഫിജാസ് വീഡിയോ പങ്കുവെച്ചത്. പിന്നാലെയാണ് സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഇടപെടുന്നത്. സംഭവത്തിൽ ചട്ടലംഘനം നടന്നായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് താമരശ്ശേരി ഡിവൈഎസ്പിക്ക് കൈമാറി. കെ പി അഭിലാഷിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

 

Leave a Reply

Your email address will not be published. Required fields are marked *