കാലിൽ നെയിൽ പോളിഷ് അടിച്ച് റൊണാൾഡോ; കാരണം തിരഞ്ഞ് ആരാധകർ

ഫാദേഴ്സ് ഡേയിൽ മകനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സമൂഹമാധ്യമങ്ങളിലെത്തിയത്. ജിമ്മിലെ പരിശീലനത്തിന് ഇടയിൽ ഇരുവരും ഒരുമിച്ചുള്ള നിമിഷമായിരുന്നു അത്. എന്നാൽ ഈ ഫോട്ടോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാൽവിരലിലേക്കാണ് ആരാധകരുടെ ശ്രദ്ധ പോയത്.

കറുത്ത നിറത്തിലെ നെയിൽ പോളിഷ് റൊണാൾഡോ കാൽവിരലിൽ അടിച്ചിരിക്കുന്നതാണ്  ആരാധകർ ഈ ഫോട്ടോയിലൂടെ കണ്ടുപിടിച്ച്. ഇതോടെ റൊണാൾഡോ കറുത്ത നിറത്തിലെ നെയിൽ പോളിഷ് എന്തുകൊണ്ട് അടിച്ചു എന്ന കാരണം നിറഞ്ഞ് എത്തുകയാണ് ആരാധകർ. അത് നെയിൽ പോളിൽ് തന്നെയാണോ അതോ മറ്റെന്തെങ്കിലും ആണോ എന്നും ആരാധകർ ചോദിക്കുന്നു.

Cristiano Ronaldo: കാൽ വിരലിൽ നെയിൽ പോളിഷ് അടിച്ച് റൊണാൾഡോ; കാരണം തിരഞ്ഞ്  ആരാധകർ

റൊണാൾഡോയുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗം?

റൊണാൾഡോയുടേയും മകന്റേയും ഫിറ്റ്നസിനെ അഭിനന്ദിക്കുന്നതിന് പകരം നെയിൽ പോളിഷ് അടിച്ചിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് കമന്റുകളിൽ നിറയുന്നത്. എന്തെങ്കിലും തരത്തിൽ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണോ ഈ കറുത്ത നെയിൽ പോളിഷ് എന്ന് പലരും ചോദിക്കുന്നു.

ഫാഷന് വേണ്ടി റൊണാൾഡോ ഒരിക്കലും അങ്ങനെ ചെയ്യില്ല, ചിലപ്പോൾ ഏതെങ്കിലും വിധത്തിൽ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായിരിക്കാം, ഫോട്ടോയ്ക്ക് വന്ന ഒരു കമന്റ് ഇങ്ങനെയാണ്. എംഎംഎ ഫൈറ്റർമാർ ഇതുപോലെ നെയിൽ പോളിഷ് കാലിൽ അടിക്കാറുണ്ട് എന്ന് മറ്റ് ചിലരും ചൂണ്ടിക്കാണിക്കുന്നു.

ഓരോ ചെറിയ കാര്യത്തിൽ പോലും റൊണാൾഡോ നൽകുന്ന ശ്രദ്ധയാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത് എന്നും പലരും ചൂണ്ടിക്കാണിക്കുന്നു. 14 മില്യൺ ലൈക്കുകൾ ഇൻസ്റ്റഗ്രാമിൽ റൊണാൾഡോ പങ്കുവെച്ച ഫാദേഴ്സ് ഡേ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.

നിലവിൽ സൗദി പ്രോ ലീഗ് സീസൺ അവസാനിച്ചതോടെ അവധി ആഘോഷത്തിലാണ് റൊണാൾഡോ. ക്ലബ് ലോകകപ്പ് കളിക്കില്ലെന്ന് റൊണാൾഡോ വ്യക്തമാക്കിയിരുന്നു. അൽ നസറിനൊപ്പം തന്നെ റൊണാൾഡോ അടുത്ത സീസണും കളിക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 15 ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. ഇതും വലിയ വാർത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *