കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ബിഷപ്പിന്റെ വിശദീകരണം മുഖപുസ്‌കമായ സാഡാ സമാനയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണ കേസില്‍ ഉജ്ജയിന്‍ ബിഷപ്പില്‍ നിന്ന് ഇന്ന് പൊലീസ് മൊഴിയെടുക്കും. കന്യാസ്ത്രി പരാതി കൈമാറിയത് ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേയിലിനായിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുപ്പ്. തുടര്‍ന്ന് ഉജ്ജയിനില്‍ നിന്ന് സംഘം തിരിച്ച് ഡല്‍ഹിയിലെത്തും.

തിങ്കളാഴ്ച വത്തിക്കാന്‍ സ്ഥാനപതി പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ അനുമതി ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പിന്നീട് അന്വേഷണ നടപടികളുടെ എല്ലാ വിവര ശേഖരണങ്ങള്‍ക്കും ശേഷമായിരിക്കും ജലന്ധറിലേക്ക് പോവുക. അതേസമയം, അന്വേഷണ സംഘത്തിനെ കഴിഞ്ഞ ദിവസം വത്തിക്കാന്‍ എംബസിയിലേക്ക് കടത്തിവിട്ടിരുന്നില്ല. വിവരങ്ങള്‍ ശേഖരിക്കാനെത്തിയ ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘത്തോട് മുന്‍കൂട്ടി അനുവാദം വാങ്ങാതെ കൂടിക്കാഴ്ച അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *