കൊല്ലം: കൊല്ലത്ത് കുരീപ്പുഴയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. ആലപ്പുഴ ചിങ്ങോലി സ്വദേശിയായ ഷഫീഖ് ആണ് അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായത്. പശ്ചിമ ബംഗാളിൽ കരസേനയിൽ ക്ലാർക്ക് ആയി ജോലി ചെയ്യുകയാണ് ഷഫീഖ്. അവധിക്ക് നാട്ടിൽ എത്തി ജൂലൈ അഞ്ചിന് മടങ്ങി പോകാനിരിക്കെയാണ് മാല പൊട്ടിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സ്കൂട്ടറിലെത്തി വീട്ടമ്മയോട് വഴി ചോദിച്ച ശേഷം പ്രതി സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

