കോഴിക്കോട് ∙ വടകര മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം. മണിയൂര്‍ എലൈറ്റ് ആശുപത്രിയിലെ ഡോ. ഗോപു കൃഷ്ണയ്ക്കാണ് പരുക്കേറ്റത്. ഡ്യൂട്ടിക്കിടെ ആശുപത്രിയിലെത്തിയ ആറംഗ സംഘമാണ് ഡോക്ടറെ ക്രൂരമായി മര്‍ദിച്ചത്.
തലയ്ക്കു പരുക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
