പവന് 75040 രൂപ! സ്വർണവില ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്കിലെത്തി. ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമാണ് ഇന്നത്തെ സ്വർണ വില.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3427 ഡോളറിലെത്തി. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലായി. 40 ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണ്ണവിലയിൽ വീണ്ടും വമ്പൻ റെക്കോർഡാണിത്.
കഴിഞ്ഞമാസം 14ാം തീയതി ആയിരുന്നു ഗ്രാമിന് 9320 രൂപയും പവന് 74560 രൂപയുമായി ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്.
അതിനുശേഷം വില ഗ്രാമിന് 9000 രൂപയിൽ താഴോട്ടു പോകാതെ നിൽക്കുകയും പിന്നീട് തിരിച്ചു കയറുകയുമായിരുന്നു.

