‘മനുഷ്യക്കടത്തും മതപരിവർത്തനവും നടന്നു’ കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തിസ്ഗഡ് മുഖ്യമന്ത്രി

റായ്പൂർ : ഛത്തിസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും മതപരിവർത്തനവും നടന്നു എന്ന ആരോപണത്തെ സാധൂകരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണിത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും,​ വിഷയത്തിന് രാഷ്ട്രീയ നിറം നൽകരുതെന്നും വിഷ്ണുദേവ് സായ് പറഞ്ഞു.

പെൺകുട്ടികൾ ബസ്തറിൽ നിന്നുള്ളവരാണ്. ആഗ്രയിൽ നഴ്സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്താണ് ഇവരെ കൊണ്ടുവന്നത്. കന്യാസ്ത്രീകൾക്ക് പെൺകുട്ടികളെ ഏൽപ്പിച്ചത് നാരായൺപുർ സ്വദേശി ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *