ബെംഗളൂരുവില്‍ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു. സ്വകാര്യ പേയിങ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ അറസ്റ്റില്‍ . പിടിയിലായത് കോഴിക്കോട് സ്വദേശി അഷ്റഫ്.
പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെയാണ് വീട്ടുടമയായ മലയാളി ബലാത്സംഗം ചെയ്തത്. പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിലാണ് കോഴിക്കോട് സ്വദേശിയായ അഷ്റഫിനെ പിടികൂടിയത്. 10 ദിവസം മുൻപാണ് അഷ്‌റഫിന്റെ വീട്ടിലേക്ക് താമസം മാറിയതെന്ന് വിദ്യാർഥിനി പരാതിയിൽ പറയുന്നു. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജില്‍ ഡിഗ്രിക്ക് പഠിക്കുകയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി.
അർധരാത്രിയോടെയാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്നും, താനുള്ള ലൊക്കേഷൻ ഒരു സുഹൃത്തിന് സെന്ൻഡ് ചെയ്യാന്‍ നോക്കിയെങ്കിലും പറ്റിയില്ലെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു

