നോയിഡ: ഓടിക്കൊണ്ടിരുന്ന കാറില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ മൂന്നു പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. ഏപ്രില്‍ 18നായിരുന്നു സംഭവം.

വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് മൂവര്‍ സംഘം കാറില്‍ കയറ്റുകയായിരുന്നു. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ്. കാറില്‍ കയറിയ പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചു.

പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗാല്‍ഗോഷ്യസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്കു സമീപത്തെ ആളൊഴിഞ്ഞ റോഡില്‍നിന്ന് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *