മലയാളികൾക്ക് സുപരിചിതയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. വ്ലോഗിങ്ങിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ലക്ഷ്മി തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുറച്ച് അധികം നാളുകൾക്ക് ശേഷം ലക്ഷ്മി നക്ഷത്ര പങ്കുവെച്ച ഒരു വ്ലോഗ് ശ്രദ്ധിക്കപ്പെടുകയാണ്. സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചാണ് താരം സംസാരിക്കുന്നത്.
” എന്നെക്കുറിച്ച് വന്ന ഒരു മോശം റിയാക്ഷൻ വീഡിയോ എന്നെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്. ആൾ ആരാണെന്നോ ചാനൽ ഏതാണെന്നോ ഞാൻ പറയുന്നില്ല. കാരണം ഞാനായിട്ട് ഒരു പ്രമോഷൻ അദ്ദേഹത്തിന് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നില്ല.
50 കഴിഞ്ഞ ഒരാളാണ്, കോട്ട് ഇട്ടാണ് വീഡിയോയിൽ കാണുന്നത്. എന്നെ വാർക്കപണിക്കാരി എന്നാണ് അയാൾ വീഡിയോയിൽ വിശേഷിപ്പിച്ചത്. എന്നെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ മോശമായി പറഞ്ഞു. എനിക്ക് ഒരിക്കലും പ്രസവിക്കാൻ പറ്റില്ല എന്ന് അയാൾ പറഞ്ഞതാണ് എന്നെ ഏറ്റവും അധികം വേദനിപ്പിച്ചത്. ഒരു വാക്കുകൂടി അയാൾ ഉപയോഗിച്ചിരുന്നു അത് എന്താണെന്ന് ഞാൻ പറയുന്നില്ല.
ഞാൻ കേസ് ഫയൽ ചെയ്തു. പുള്ളിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. നേരിട്ട് കണ്ടപ്പോൾ വീഡിയോയിൽ കണ്ടതുപോലെ ആയിരുന്നില്ല. നല്ല വിനയത്തോടെ കൂടിയുള്ള പെരുമാറ്റം ആയിരുന്നു. എനിക്ക് ഒരു കുഴപ്പവുമില്ല ഞാൻ പൂർണ്ണ ആരോഗ്യവതിയാണെന്ന് ഞാൻ അയാളോട് പറഞ്ഞു. എന്തിനാണ് അയാൾ ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ കുറച്ച് പൈസയ്ക്ക് അത്യാവശ്യമുണ്ടായിരുന്നു, ആ വീഡിയോയ്ക്ക് റീച്ച് കൂടിയാൽ ആവശ്യമുള്ള കുറച്ച് കാശ് കിട്ടും അതിനുവേണ്ടിയാണ് ചെയ്തത് എന്നാണ് പറഞ്ഞത്.
ഇന്നുവരെ ആർക്കെതിരെയും ഞാൻ കേസ് കൊടുത്തിട്ടില്ല. പക്ഷേ അയാൾക്കെതിരെ കൊടുത്തത് അത് അയാൾക്ക് ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ്. അന്നുതന്നെ അയാൾ വേറൊരു വീഡിയോ ഇട്ടിരുന്നു എന്നെക്കുറിച്ച് നല്ലത് പറഞ്ഞു മാപ്പ് പറഞ്ഞു ഉള്ളതായിരുന്നു ആ വീഡിയോ. പിന്നീട് കേസ് പിൻവലിച്ചു” എന്നാണ് ലക്ഷ്മി പറഞ്ഞത്.

