എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ വന്‍ ഓഫറുകള്‍. ഏറ്റവും കുറഞ്ഞ വിലയില്‍ ഐഫോണ്‍, ഗ്യാലക്‌സി മോഡലുകള്‍, ഐവാച്ച് തുടങ്ങി ഹാന്‍ഡ്‌സെറ്റുകളെല്ലാം ഇപ്പോള്‍ സ്വന്തമാക്കാം. സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് ഗ്യാലക്‌സി നോട്ട് 9 ഇന്ത്യയില്‍ എത്തും മുന്‍പേ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.

67,900 രൂപ വിലയുള്ള ഗ്യാലക്‌സി നോട്ട് 9 ഹാന്‍ഡ്‌സെറ്റ് മാസം 2999 രൂപ നിരക്കില്‍ 24 തവണകളായി അടച്ച് ഓഫറില്‍ സ്റ്റോറില്‍ നിന്ന് സ്വന്തമാക്കാം. എയര്‍ടെല്‍ വരിക്കാര്‍ക്ക് മാത്രമെ ഈ ഓഫര്‍ ലഭിക്കുകയുള്ളു. എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് പ്ലാനും ഇതോടൊപ്പം ലഭിക്കുന്നതാണ്. അണ്‍ലിമിറ്റഡ് കോള്‍, ഫ്രീ നാഷണല്‍ റോമിങ്, മാസം 100 ജിബി ഡേറ്റ തുടങ്ങിയവ ഓഫറില്‍ ഉള്‍പ്പെടുന്നു.

എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ കൂടാതെ സാംസങ് ഓണ്‍ലൈന്‍ സ്റ്റോര്‍, ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലും ഗ്യാലക്‌സി നോട്ട് 9 ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *