തിരുവനന്തപുരം: തിരുവനന്തപുരത്ത് പേരൂര്‍ക്കട ഡിപ്പോയ്ക്കു സമീപം നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു മുകളിലേയ്ക്ക് കൂറ്റന്‍ മരം വീണു. മരം വീഴുന്ന ശബ്ദംകേട്ട് ഓടിമാറിയതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം നടന്നത്. പേരൂര്‍ക്കട കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കും മാതൃകാ ആശുപത്രിക്കും മധ്യേ നിന്ന മരമാണ് വീണത്. പേരൂര്‍ക്കട ഡിപ്പോയില്‍ നിന്ന് വഴയില വഴി പുള്ളിക്കോണത്തേക്ക് സര്‍വ്വീസ് നടത്തുന്ന ബസിന് മുകളിലേക്കാണ് മരം വീണത്. മരം വീഴുന്നതിന് തൊട്ടുമുന്‍പ് വരെ ബസിനുള്ളില്‍ ഡ്രൈവറും കണ്ടക്ടറും ഉണ്ടായിരുന്നു. ഇരുവരും പുറത്തേക്കിറങ്ങിയ സമയത്തായിരുന്നു അപകടമുണ്ടായത്.

ബസ് ഭാഗികമായി തകര്‍ന്നു. ചെങ്കല്‍ച്ചുള്ളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി ഒന്നരമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മരം മുറിച്ചുമാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *