"ഞങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് താമസം, വിവാഹത്തിന് തീയതി നോക്കുന്നുണ്ട്, ഖുഷി ചിലപ്പോൾ ബ്രോ എന്നൊക്കെ വിളിക്കും"; സിബിൻ പറയുന്നു

സിബിൻ ബെഞ്ചമിനും ആര്യ ബഡായിയും തമ്മിലുള്ള വിവാഹം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. രണ്ട് മാസം മുൻപ് ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ആര്യയും സിബിനും വളരെക്കാലമായി അടുത്ത സുഹൃത്തുക്കളാണ്. പിന്നീടാണ് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിൽ ഇരുവരും എത്തിയത്. ഇപ്പോഴിതാ സൗഹൃദം വിവാഹമായി മാറിയതിന്റെ കഥ യൂട്യൂബ് ചാനലായ ഒർജിനൽസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുക ആണ് സിബിൻ.

“വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തീയതി നിശ്ചയിക്കാൻ ഒരുങ്ങുകയാണ്. വിവാഹത്തിനുള്ള വേദി ഹണ്ടിങ് നടക്കുക ആണ്.

ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് എന്ന ഷോയിലൂടെയാണ് ഞാനും ആര്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായത്. അതിനുമുമ്പ് ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു. അവൾ എന്റെ ജീവിതത്തിലേക്ക് വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ആ ഒരു സ്‌പേസിലേക്ക് ആര്യയെ ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിട്ടിരുന്നില്ല. ആര്യയുടെ അമ്മയോട് വിവാഹത്തെക്കുറിച്ച് പറഞ്ഞത് ഞാനാണ്. അമ്മ കുറച്ചുനേരം അവിടെ വാ തുറന്നിരുന്നു. എന്തെങ്കിലും ആവട്ടെ എന്ന അവസ്ഥ ആയിരുന്നു. ആര്യയുടെ അമ്മയും ഞാനും തമ്മിൽ നല്ല ബോണ്ടാണ്.

ആര്യയുടെ സഹോദരി അഞ്ജു എനിക്ക് എന്റെ സഹോദരിയെപ്പോലെയാണ്. ബിഗ് ബോസിൽ നിന്ന് തിരിച്ചെത്തിയ ശേഷം, ഒരിക്കൽ ഞാൻ അഞ്ജുവിന്റെ ഡയറി വായിക്കാൻ ഇടയായി. അതിൽ അഞ്ജു എന്നെയും ആര്യയെയും കുറിച്ച് എഴുതിയിരുന്നു. ഇവർ രണ്ടുപേരും വിവാഹം കഴിച്ചാൽ സൂപ്പർ ആയിരിക്കും എന്നാണ് അവൾ ഞങ്ങളെക്കുറിച്ച് എഴുതിയിരുന്നത്.

എല്ലാവരും ആഗ്രഹിച്ചത് ഞങ്ങൾ ഒന്നിക്കണമെന്ന് ആയിരുന്നു. ഞാൻ ഒരു കോൺഫറൻസ് കോളിലൂടെ ആണ് എന്റെ കുടുംബത്തോട് പറഞ്ഞത്. ആര്യയും എന്നോടൊപ്പമുണ്ടായിരുന്നു. ഞാൻ വിവാഹം കഴിക്കാൻ പോകുകയാണെന്ന് ഞാൻ അവരോട് പറഞ്ഞു. അവർക്കെല്ലാം ആര്യയെ അറിയാം. എന്റെ കുടുംബം എന്നെ പിനീട് പിടിച്ചിരുത്തി നന്നായി ഉപദേശിച്ചു. നന്നായി ജീവിക്കാനും തല തിരിഞ്ഞു പോകരുത് എന്നൊക്കെ അവർ എന്നെ ഉപദേശിച്ചു. കാരണം ഇത് എന്റെ രണ്ടാമത്തെ വിവാഹമാണ്.

ഞങ്ങളുടെ കോമൺ സുഹൃത്തുക്കൾ ഞങ്ങളോട് നിങ്ങൾക്ക് വിവാഹം കഴിച്ചൂടെ എന്ന് ഒരുപാട് ചോദിച്ചിട്ടുണ്ട്. അക്കാലത്ത് ഞങ്ങളുടെ ഉത്തരം അത് ശരിയാകില്ല എന്നായിരുന്നു. ആര്യ എന്റെ ഉറ്റ സുഹൃത്താണ്. എന്റെ എല്ലാ ഉഡായിപ്പുകളും അവൾക്കറിയാം. അവൾ എന്നെ മനസ്സിലാക്കും. ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്നത്. ഖുഷിയുമായി എനിക്ക് നല്ല കണക്ഷനുണ്ട്.

അവളുടെ മനസ്സിലൂടെ കടന്നുപോകുന്നതെല്ലാം എനിക്കറിയാം. ഖുഷിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആര്യയെ ആണ്. ഞങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് ജീവിക്കുന്നത്. ഞാൻ എങ്ങനെയാണോ അങ്ങനെയാണ് ഖുഷി എന്നെ സ്നേഹിക്കുന്നത്. പണ്ട് മുതൽ അവൾ എന്നെ ഡാഡ്‌സില്ല എന്നാണ് വിളിക്കുന്നത്. ചിലപ്പോൾ അവൾ എന്നെ ബ്രോ എന്നൊക്കെ വിളിക്കും” എന്നാണ് സിബിൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *