മാണ്ഡി: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മാണ്ഡിയിലും ഷിംലയിലും സ്‌കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്‌കൂളുകള്‍ക്ക് ഉള്‍പ്പെടെയാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ ശക്തമായതോടെ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്നു ഛത്തീസ്ഗഡ്മണാലി ദേശീയ പാതയും തകര്‍ന്നു. ഇതിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്നു ഉത്തരാഖണ്ഡിലെ ബദരീനാഥ് ദേശീയ പാതയും അടച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *