‘ഓപ്പറേഷൻ സിന്ദൂർ’ പൂക്കളം: ഐക്യദാർഢ്യവുമായി  സിന്ദൂരം ചാർത്തി സുരേഷ് ഗോപി

മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഒരുക്കിയ അത്തപ്പൂക്കളത്തിന് താഴെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പൂക്കളാൽ എഴുതിയ സംഭവത്തിൽ 25 ഭക്തർക്കെതിരെ കേസെടുത്ത സംഭവത്തിൽ ഐക്യദാർഢ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. ക്ഷേത്രനടയിൽ എത്തിയ സുരേഷ് ഗോപി പൂക്കളത്തിൽ സിന്ദൂരം ചാർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സിന്ദൂരം അവിടെനിന്ന് പ്രവർത്തകർക്ക് വിതരണം ചെയ്തു. കേസിൽ ഒന്നാംപ്രതിയായ അശോക് എന്ന ജവാനെ പൊന്നാട അണിയിച്ചു. ആദരിച്ചു.സുരേഷ് ഗോപിയുടെ വരവറിഞ്ഞ് നൂറുകണക്കിന് ആൾക്കാരാണ് ക്ഷേത്രനടയിൽ ഒത്തുകൂടിയത്. വന്ദേമാതരവും ഭാരത് മാതാ കീ ജയ് വിളിച്ച് അവർ സുരേഷ്ഗോപിയെ സ്വീകരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമൻ. ജില്ലാ പ്രസിഡന്റ് രാജി പ്രസാദ്, പ്രഭാരി ടി ആർ അജിത്‌ കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ ആർ അരുൺ, ആലഞ്ചേരി ജയചന്ദ്രൻ, മണ്ഡലം പ്രസിഡണ്ട് കുമാരി സച്ചു എന്നിവർ സുരേഷ് ഗോപിക്ക്‌ ഒപ്പം ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *