മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശി അസീസ്, ഭാര്യ സുനീറ, മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഇവരുടെ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. അതേസമയം വേങ്ങര തോട്ടശ്ശേരിയറയിലും ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നു പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *