ടിവികെ അധ്യക്ഷന്‍ നടന്‍ വിജയ്‌യുടെ റാലിക്കിടെ തമിഴ്നാട് കരൂരില്‍ വന്‍ദുരന്തം. തിക്കിലും തിരക്കിലും 30 പേര്‍ മരിച്ചു. മരിച്ചവരില്‍ ആറുകുട്ടികളെന്ന് വിവരം. ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീണു. മന്ത്രി സെന്തില്‍ ബാലാജി ആശുപത്രിയിലെത്തി.
ടിവികെ പ്രവർത്തകർ കുഴഞ്ഞു വീണതിന് പിന്നാലെ വിജയ് പ്രസംഗം നിർത്തിവച്ചു. വിജയ് പൊലീസിനോട് സഹായം ആവശ്യപ്പെട്ടു. പരിക്കേറ്റവരെ കരൂർ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസംഗം നിര്‍ത്തിവച്ച ശേഷം പ്രവര്‍ത്തകര്‍ക്ക് വെള്ളം നല്‍കാനും ആംബുലന്‍സ് ഏര്‍പ്പാടാക്കാനും വിജയ് ആവശ്യപ്പെടുന്നുണ്ട്.
കരൂർ ജില്ലാ കളക്ടറോട് സ്ഥലത്തെത്തി വൈദ്യസഹായം ഒരുക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്‌സൺ ദേവാശിർവ്വതവും സ്ഥലത്തെത്തും.

