തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അത് ഉടന്‍ പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഭക്ഷണവും ശുദ്ധജലവും കിട്ടാതെ പതിനായിരക്കണക്കിന് ജനങ്ങള്‍ ഒറ്റപ്പെട്ടുകഴിയുന്നു, വൈദ്യുതി ഇല്ലാത്തു കാരണം മൊബൈലുകള്‍ ഓഫായതോടെ പുറംലോകവുമായി ആര്‍ക്കും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പോലും ഭക്ഷ്യ വസ്തുക്കളോ, ശുദ്ധജലമോ എത്തിക്കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം മലബാര്‍ മേഖലയിലെ നിരവധി പ്രദേശങ്ങളും ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഇത്തരം കാഴ്ചകള്‍ കാണാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രളയമുണ്ടായ സ്ഥലങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആരോഗ്യ രക്ഷാപ്രവര്‍ത്തകരെ അടിയന്തിരമായി നിയോഗിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *