തിരുവനന്തപുരം: വിദേശയാത്രയ്ക്ക് പോയ വനംമന്ത്രി കെ. രാജുവിനെ തിരിച്ചുവിളിച്ചു. സംസ്ഥാനത്തെ മഴക്കെടുതിക്കിടെ വിദേശത്തേക്ക് പോയ മന്ത്രിയുടെ നടപടി വിമര്‍ശത്തിന് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐ നേതൃത്വം ഇടപെട്ട് മന്ത്രിയോട് തിരികെവരാന്‍ നിര്‍ദേശിച്ചത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനായാണ് വ്യാഴാഴ്ച്ച രാവിലെ കെ.രാജു ജര്‍മ്മനിയിലെ ബേണിലേക്ക് പോയത്. മഴക്കെടുതി നേരിടുന്നതിനിടെ ജില്ലകളുടെ ചുമതലയുള്ള മന്ത്രി വിദേശയാത്ര പോയത് വലിയ ആക്ഷേപങ്ങള്‍ക്ക് വഴിവച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും അദ്ദേഹത്തിന് നേരെ കടുത്ത വിമര്‍ശം ഉയര്‍ന്നിരുന്നു. വിദേശയാത്ര നടത്താന്‍ കെ. രാജു നേരത്തെ പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *