യുവതി ലൈംഗിക പീഡനപരാതി നൽകിയതിനെ തുടർന്ന് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഏഴാം ദിവസവും ഒളിവിൽ. രാഹുലിനെ തിരഞ്ഞ് പൊലീസ് കർണാടകയിലെത്തി. ഇന്നലെ രാത്രി ബെംഗളൂരുവിൽ തിരച്ചിൽ നടത്തി. രാഹുൽ പാലക്കാട്ടുനിന്ന് മുങ്ങാൻ ഉപയോഗിച്ച കാറിന്റെ ഉടമയായ നടിയിൽനിന്ന് പൊലീസ് വിവരങ്ങൾ തേടി. രാഹുലുമായി സൗഹൃദമുണ്ടെന്ന് നടി പൊലീസിനെ അറിയിച്ചു.
രാഹുലിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കും. കോടതിയിൽനിന്ന് നടപടികളുണ്ടായാൽ പാർട്ടിയിൽനിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് നേതൃത്വം ആലോചിക്കുന്നുണ്ട്. വിവാദങ്ങൾ ഉയർന്നപ്പോൾ രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
കോൺഗ്രസിനുള്ളിൽനിന്നുതന്നെ ശക്തമായ സമ്മർദം ഉയരുന്ന സാഹചര്യത്തിൽ എംഎഎൽഎ സ്ഥാനം രാജിവെക്കുകയല്ലാതെ രാഹുലിനും പാർട്ടി നേതൃത്വത്തിനും മുന്നിൽ മറ്റുവഴികളില്ലെന്ന നിലയിലാണ് കാര്യങ്ങൾ എന്നാണ് പുറത്തുവരുന്ന വിവരം.

