തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ആദ്യമായി എൻഡിഎ അധികാരം പിടിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 45 സീറ്റുകളിൽ എൻഡിഎ മുന്നിലാണ്. 23 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിലുള്ളത്. 16 സീറ്റുകളിൽ യു.ഡി.എഫിന് മേൽക്കൈയുണ്ട്.
ആദ്യ രണ്ട് ഘട്ട വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കൊല്ലം കോർപറേഷനിൽ യു.ഡി.എഫ് എൽഡിഎഫിനേക്കാൾ ബഹുദൂരം മുന്നിലാണ്. നിലവിൽ പതിനൊന്ന് ഡിവിഷനുകളിൽ യു.ഡി.എഫ് മുന്നിലുണ്ട്. അഞ്ച് സീറ്റുകളിൽ മുന്നിലുള്ള എൽഡിഎഫിന് നാല് സീറ്റിൽ മുന്നിലുള്ള ബി.ജെ.പി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സമീപകാലത്തൊന്നും ഇത്രയും വലിയ തിരിച്ചടി കൊല്ലത്ത് ഇടതുപക്ഷം നേരിട്ടിട്ടില്ല.
കൊച്ചിയിൽ എൽഡിഎഫും മുന്നേറുന്നു. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യുഡിഎഫ് മുന്നേറ്റം. തൃശൂരിൽ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫിന് 28 സീറ്റിലാണ് മുന്നിൽ. കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം.

