മലപ്പുറം: അനുമതിയില്ലാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് മലപ്പുറം ജില്ലയിലെ തിരുനാവായിലെ നാവാ മുകുന്ദക്ഷേത്രത്തില്‍ നടത്താനിരുന്ന മഹാകുംഭമേള തടഞ്ഞ് ഇടത് സര്‍ക്കാര്‍.
ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെയാണ് മഹാകുംഭമേള നടത്താന്‍ തീരുമാനിച്ചിരുന്നത്. ഏറെ പ്രതീക്ഷകയോടെ ഭക്തര്‍ കാത്തിരുന്ന മഹാകുംഭമേള പൊളിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്. ഹിന്ദുക്കളുടെ മേല്‍ മാത്രമാണ് സര്‍ക്കാരിന് കുതിര കയറാന്‍ കഴിയുകയെന്നുള്‍പ്പെടെ നിരവധി പ്രതികരണങ്ങള്‍ ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു.
കേരളത്തിലെ കുംഭമേള എന്നരീതിയിലാണ് തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രത്തിലെ മഹാമാഘ ഉത്സവം ഇക്കുറി അറിയപ്പെടുന്നത്. ഉത്സവത്തിന്റെ ഭാഗമായുള്ള പരിപാടികൾക്ക് നേരത്തെ തന്നെ അപേക്ഷ നൽകി അനുമതി ചോദിച്ചിരുന്നു എന്നാണ് സംഘാടകർ പറയുന്നത്. ശേഷമാണ് ഒരുക്കങ്ങൾ ആരംഭിച്ചതെന്നും കലക്‌ടർ, ദേവസ്വം മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡൻ്റുമാർ എന്നിവർ പരിപാടിയുടെ രക്ഷാധികാരികളാണെന്നും സംഘാടകര്‍ പറയുന്നു.

