Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി

വയനാട്: കല്പറ്റയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിക്ക് കുത്തേറ്റു. പൊഴുതന സ്വദേശി നുസ്രത്തിന്(45) ആണ് കുത്തേറ്റത്. പഴയ വൈത്തിരി സ്വദേശി തീര്‍ത്ഥ (19) എന്ന യുവതിയാണ് ആക്രമണം നടത്തിയത്. നുസ്രത്തിനെ കറിക്കത്തി കൊണ്ടു മുഖത്ത് കുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. സംഭവത്തിൽ 19 കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കടയ്ക്കുള്ളിൽ പ്രവേശിച്ച ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നുസ്രത്തിന്റെ മുഖത്ത് കുത്തുകയായിരുന്നു.  നുസ്രത്തിന്റെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ നുസ്രത്തിനെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയുടെ മുഖത്ത് കത്തി കൊണ്ടു കുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  മുഖത്ത് രണ്ട് തുന്നലിടേണ്ടിവന്നു. നുസ്രത്തിന്റെ മകനുമായി അടുപ്പത്തിലുള്ള പെൺകുട്ടിയാണ് ആക്രമണം നടത്തിയത്. മകനും 19-കാരിയും തമ്മിലുള്ള വിവാഹത്തെ നുസ്രത്ത് എതിർത്തതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *