കൊച്ചി: അഖിലേന്ത്യ അത്‌ലറ്റിക് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയും ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. ടോണി ഡാനിയല്‍ (64) അന്തരിച്ചു. രാവിലെ പ്രഭാതനടത്തത്തിനുശേഷം വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മുന്‍ കായിക താരമായിരുന്ന ടോണി ഡാനിയേല്‍, കേരളത്തിനു വേണ്ടി ദേശീയ മീറ്റുകളില്‍ മല്‍സരിച്ചിട്ടുണ്ട്. ഓട്ടമായിരുന്നു ഇനം. ആലുവ സെന്റ് സേവ്യേഴ്‌സ് കോളജിലെ കായിക അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വകുപ്പ് തലവനായിട്ടാണു വിരമിച്ചത്.

മികച്ച കായിക സംഘാടകനായിരുന്ന ഇദ്ദേഹം വലിയ അത്‌ലറ്റിക് മീറ്റുകള്‍ സംഘടിപ്പിക്കുന്നതില്‍ പ്രാവീണ്യനായിരുന്നു. ഇന്ത്യയിലെ രണ്ടു രാജ്യാന്തര അത്‌ലറ്റിക്‌സ് ടെക്‌നിക്കല്‍ ഒഫീഷ്യല്‍സില്‍ ഒരാളായിരുന്നു.
ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെ ഉള്ള രാജ്യാന്തര മല്‍സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. ഇന്ത്യയില്‍ നടക്കുന്ന ദേശീയ മീറ്റുകളുടെയും മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *