വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്നിനെ ഏറ്റവും ആദരണനീയനും തുറന്ന മനസുള്ളവനുമാണെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിമ്മുമായി താന്‍ ഉടനെ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അത് ലോകത്തിനു മെച്ചമാണെന്നു തങ്ങള്‍ വിശ്വസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള വൈറ്റ്ഹൗസ് കൂടിക്കാഴ്ചയ്ക്കു തൊട്ടുമുമ്പായിരുന്നു ട്രംപിന്റെ ഈ പ്രസ്താവന. എന്നാല്‍ കിമ്മുമായുള്ള ചര്‍ച്ചയില്‍ ഫലമുണ്ടായില്ലെങ്കില്‍ കൂടിക്കാഴ്ചയില്‍ നിന്ന് ഇറങ്ങിപ്പോരുമെന്ന മുന്‍ പരാമര്‍ശം ട്രംപ് ആവര്‍ത്തിക്കുകതയും ചെയ്തു. മേയ് അവസാനമോ ജൂണ്‍ ആദ്യമോ ആയിരിക്കും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.
