മലപ്പുറത്ത് 9.4 ഗ്രാം എം.ഡി.എം.എയുമായി കാരക്കാപറമ്പ് സ്വദേശി പൊലീസിന്റെ പിടിയില്‍. മാരാന്‍ തൊടിക ഖലീല്‍ (41) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പ്രതി ഗ്രാമിന് 3,500 രൂപ നിരക്കിലാണ് എം.ഡി.എം.എ വില്‍പന നടത്തുന്നത്. ഇയാൾ സഞ്ചരിച്ചിരുന്ന ജീപ്പും ലഹരി വില്‍പനയിലൂടെ നേടിയ 23,400 രൂപയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്ക് എം.ഡി. എം.എ ലഭിച്ച ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

