കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു. ഇന്നും ഇന്ധനവിലയില്‍ വര്‍ധനവുണ്ടായി. പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീഡലിന് 29 പൈസയമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ പത്താംദിവസമാണ് സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.
ആഗസ്റ്റ് 31ലെ പുതുക്കിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57ഉം 81.06മാണ്. കോഴിക്കോട് 74.29ഉം 80.82 ഉം, മലപ്പുറത്ത് 74.57ഉം 81.06ഉം ആണ് പെട്രോള്‍, ഡീസല്‍ വില. ഇതോടെ കേരളത്തില്‍ ഇന്ധനവില റെക്കോര്‍ഡിലെത്തി.
