ന്യൂഡൽഹി : ഹോളി ദിനത്തിൽ പ്രസിദ്ധമായ ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ സന്ദർശനം നടത്തിൽ യുഎസ് സർക്കാരിൻ്റെ ഇന്നത് ഉദ്യോഗസ്ഥർ. യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലൻഡാവും യുഎസ് സ്പേസ് കമാൻഡർ ജനറൽ വിറ്റിങ്ങുമാണ് അക്ഷർധാം ക്ഷേത്രം സന്ദർശനം നടത്തിയത്. യുഎസിൻ്റെ ഇന്ത്യയിലെ അംബാസിഡറായ സെർജിയോ ഗോറും ഇരുവർക്കും ക്ഷേത്ര സർന്ദർശനത്തിനുണ്ടായിരുന്നു.
ഇന്ത്യയുടെ ആത്മീയ ജ്ഞാനത്തിനും, സാംസ്കാരിക പൈതൃകത്തിനും, ഐക്യത്തിന്റെയും സമാധാനത്തിന്റെയും പൊതുവായ മൂല്യങ്ങൾക്കും ആദരവ് സമർപ്പിച്ചുകൊണ്ടായിരുന്നു യുഎസ് ഉന്നത ഉദ്യോഗസ്ഥരുടെ ക്ഷേത്ര ദർശനം. ഇത്തരം ദർശനങ്ങൾ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദത്തിനും പരസ്പര ബഹുമാനവും ഊട്ടിയുറപ്പിക്കാൻ സാധിക്കുമെന്ന അക്ഷർധാം ക്ഷത്രം അറിയിച്ചു. ഇന്ത്യയുടെ ആത്മീയ പൈതൃകത്തെയും നിലനിൽക്കുന്ന മൂല്യങ്ങളെയും പ്രദർശിപ്പിക്കുന്ന അസാധാരണമായ ക്ഷേത്രമാണ് സ്വാമനാരയണ അക്ഷർധാമെന്ന് യുഎസ് അംബാസിഡർ എക്സിൽ കുറിച്ചു.

